ഇത്തവണ ആദായ നികുതി നിരക്കില്‍ ഇളവുകളൊന്നും വരുത്താത്ത വകുപ്പ് പഴുതടച്ച നികുതി സമാഹരണത്തിനാണ് ഒരുങ്ങുന്നത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഏത് നിക്ഷേപത്തില്‍ നിന്നുമുള്ള വരുമാനവും പലിശ വരുമാനവും ഇതോടെ കൂടുതല്‍ അക്കൗണ്ടബിള്‍ ആകുകയാണ്. വരുമാനത്തിലെ ഒരു രൂപയുടെ വര്‍ധനപോലും നികുതി നിരക്കിലും സ്ലാബിലും വലിയ മാറ്റം ഉണ്ടാക്കും എന്നതിനാല്‍ ഇടത്തരം ശമ്പളവരുമാനക്കാരെ സംബന്ധിച്ചിടത്തോളം ഈ നീക്കം വളരെ നിര്‍ണായകമാണ്. ഓഹരി, മ്യൂച്വല്‍ ഫണ്ട്, കടപ്പത്രങ്ങള്‍, ഡിബഞ്ചറുകള്‍, ബാങ്ക്, പോസ്റ്റാഫീസ്, കമ്പനി നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനമൊക്കെ ഇങ്ങനെ ഓട്ടോമാറ്റിക് ആയി തന്നെ ഐറ്റിആറില്‍ രേഖപ്പെടുത്തപ്പെടും. 75 വയസായ ആളുകള്‍ക്ക് പലിശ വരുമാനവും പെന്‍ഷനും മാത്രമേ ഉള്ളൂ എങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കുകയാണല്ലോ. എന്നാല്‍ ഇവര്‍ മറ്റ് മാര്‍ഗങ്ങളില്‍ നിക്ഷേപിച്ച് മൂലധന നേട്ടം ഉണ്ടാക്കിയാല്‍ അവരും റിട്ടേണ്‍ സമര്‍പ്പിക്കേണ്ടിവരും. ആ സാഹചര്യത്തില്‍ ഈ പ്രീഫില്‍ഡ് ഡേറ്റയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമാണ്.
English Summary: Prefilled data is Important in Income tax