ADVERTISEMENT

എന്‍ ആര്‍ ഐ കള്‍ക്ക് ഇരട്ട നികുതി ഒഴിവാക്കും എന്ന ബജറ്റിലെ പ്രഖ്യാപനം കേട്ട് എന്തോ വലിയ നേട്ടം മുഴുവന്‍ പ്രവാസികള്‍ക്കുണ്ടാകും എന്ന പ്രതീക്ഷയൊന്നും വേണ്ട. കാരണം നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക്  സാമ്പത്തിക വര്‍ഷത്തിലെ വ്യത്യാസം മൂലം ആ രാജ്യത്ത് നികുതി അടച്ച വരുമാനത്തിനു വീണ്ടും ഇന്ത്യയില്‍ നികുതി നല്‍കേണ്ടി വരില്ല എന്നു മാത്രമേ ആ പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ഇരട്ട നികുതി ഒഴിവാക്കിക്കൊണ്ട് അത്തരക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കും എന്നാണ് ധനമന്ത്രി  പറഞ്ഞിരിക്കുന്നത്. കോവിഡ് മൂലം തിരിച്ചു പോകാനാകാത്തവര്‍ക്കും പ്രവാസ ജീവതം മതിയാക്കി പോന്നവര്‍ക്കും ഈ ഒഴിവാക്കല്‍ കൊണ്ട് പ്രയോജനം ഉണ്ടാകും.
പല രാജ്യങ്ങളിലും നികുതി ഈടാക്കുന്ന സാമ്പത്തിക വര്‍ഷം ഇന്ത്യയിലേതില്‍ നിന്നും വ്യത്യസ്തമായിരിക്കും. അത്തരം രാജ്യങ്ങളില്‍ നിന്നും മടങ്ങി വന്നവര്‍ക്ക് അവിടെ നികുതി നല്‍കിയ ഏതാനും മാസങ്ങളിലെ വരുമാനത്തിനു ഇവിടേയും നികുതി നല്‍കേണ്ടതായി വരാം. അത്തരം ഇരട്ട നികുതിയാണ് ഒഴിവാക്കപ്പെടുന്നത്.
നിലവിലെ നിയമം അനുസരിച്ച് ഒരു രാജ്യത്തു നികുതി നല്‍കിയ വരുമാനത്തിനു ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ല. ഇത്തരം ഇരട്ട നികുതി എന്നതു  പൊതുവേ എന്‍ആര്‍ഐകള്‍ക്കു ബാധകവുമല്ല. 

English Summary : Union Budget and Double Taxation Relief Details 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com