സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. പവന് 160 രൂപ കൂടി 36800 രൂപയും ഗ്രാമിന് 20 രൂപ കൂടി 4600 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.ജനുവരി മാസം സ്വർണ വിപണിയെ സംബന്ധിച്ചു ഏറ്റക്കുറച്ചിലുകൾ നിറഞ്ഞത് ആയിരുന്നു. മാസത്തിന്റെ തുടക്കത്തിൽ നേട്ടം കൈ വരിച്ച സ്വർണ വിപണി പിന്നീട് ഇടിവിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. പക്ഷെ മാസാവസാനം സ്വർണത്തിന്റെ നിരക്കിൽ ഉണ്ടായ നേരിയ വർധന മുൻപുണ്ടായ നഷ്ടത്തിന്റെ തീവ്രത അല്പം കുറയ്ക്കുന്നതായി വിലയിരുത്തപ്പെടുന്നു. 0.8 ശതമാനം ആണ് മാസാവസാനത്തെ വില വര്‍ദ്ധന.യു.എസ് ട്രഷറി വരുമാനം വര്‍ദ്ധിച്ചതും ഇടിഎഫ് നിക്ഷേപകരുടെ വാങ്ങലില്‍ കുറവ് വന്നതും ആണ് സ്വര്‍ണ വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം എന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.അതേ സമയം ഇന്ത്യയിൽ സോവറിൻ ഗോൾഡ് ബോണ്ട് വിൽപ്പന ഇന്ന് മുതൽ ആരംഭിക്കും.
English Summary : Gold Price Today