സ്വർണ വില കുറയും

HIGHLIGHTS
  • കള്ളക്കടത്ത് തടയുകയാണ് പ്രധാനലക്ഷ്യം
gold-1
SHARE

സ്വർന്ന വില കുറയും. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 7.5 ശതമാനമാക്കി കുറച്ചത് മൂലം രാജ്യത്ത് സ്വർണ വില കുറയും. നിലവിൽ 12.5% ആണ് നികുതി. സ്വർണത്തിനു പുറമെ വെള്ളിയ്ക്കും ഇത് ബാധകമാകും. കള്ളക്കടത്ത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉള്ള പ്രഖ്യാപനം നിയമ വിരുദ്ധമായും രേഖകളില്ലാതെയുമുള്ള സ്വർണ ബിസിനസിനെ നിയന്ത്രിക്കുന്നതിനു സഹായകമാകുന്നതാണ് സർക്കാരിന്റെ ബജറ്റിലെ പുതിയ നിർദേശങ്ങളെന്ന് മലബാർ ഗോൾഡ് ചെയർമാൻ എം.പി.അഹമ്മദ് പറയുന്നു. സർക്കാരിന് കൂടുതൽ നികുതി ലഭിക്കുന്നതിലേയ്ക്ക്  സഹായിക്കുന്നതാണ് ഈ തീരുമാനം. അതേ സമയം ഉപഭോക്താക്കളും കച്ചവടക്കാരും നിർമാതാക്കളും ഉപയോഗപ്പെടുത്തി ബിസിനസ് രംഗത്ത് കൂടുതൽ സുതാര്യത വരുത്തുന്നതിന് ശ്രമിക്കണം. ഇരുകൂട്ടർക്കും ഇത് ഗുണകരമാകുന്നതുമാണ്.

 English Summary: Gold Price will Go Down

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA