ഭവന വായ്പ: 1.5 ലക്ഷത്തിന്റെ അധിക ആനുകൂല്യം തുടരും

HIGHLIGHTS
  • അഫോര്‍ഡബിള്‍ ഹൗസിങ് മേഖലയിലെ ഭവന വായ്പയ്ക്കാണ് ഇളവ്
EMI
SHARE

ഭവന വായ്പയില്‍ ലഭ്യമായ 1.5 ലക്ഷം രൂപയുടെ പലിശയിളവ് ഈ വര്‍ഷവും തുടരും എന്ന ബജറ്റ് പ്രഖ്യാപനം വീടില്ലാത്തവര്‍ക്ക് ഏറെ ആശ്വസമാണ്. അഫോര്‍ഡബിള്‍ ഹൗസിങ് മേഖലയിലെ ഭവന വായ്പയ്ക്കാണ് ഈ ഇളവ്. അതായത് 45 ലക്ഷം രൂപവരെയുള്ള ഭവന വായ്പ ആദ്യമായി എടുക്കുന്നവര്‍ക്കാണ് 1.5 ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കുന്നത്. ഇതിന്റെ ആനുകൂല്യം 2022 മാര്‍ച്ച് 31 വരെ ധനമന്ത്രി നീട്ടി.  80 ഇഇഎ പ്രകാരം രണ്ട് ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് ലഭിക്കുന്ന ഇളവിന് പുറമെയാണിത്. അതായത് ഈ വിഭാഗത്തിലുള്ളവര്‍ക്ക് ഭവനവായ്പയുടെ പലിശയിന്മേല്‍ 3.5 ലക്ഷം രൂപയുടെ പരമാവധി ഇളവ് ലഭിക്കും. റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ, ഭവന വായ്പാ മേഖലയ്ക്കും വലിയ ഉണര്‍വ് നല്‍കുന്ന പ്രഖ്യാപനമാണിത്.

English Summary: Affordable Housing Loan Benefit May continue

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA