ADVERTISEMENT

ഈ വര്‍ഷം പുറത്തിറക്കുന്ന രണ്ടാമത്തെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് 11-ാം സീരീസില്‍ ഇപ്പോള്‍ നിക്ഷേപിക്കാന്‍ അവസരം. ഒരു ഗ്രാം സ്വര്‍ണത്തിന്് 4,912 രൂപയാണ് ആര്‍ ബി ഐ വില നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി അഞ്ച് വരെ വാങ്ങാം. ഓണ്‍ലൈന്‍ സ്ബസ്‌ക്രിപ്്ഷന് ഒരു ഗ്രാമിന് 50 രുപ നിരക്കില്‍ കുറവ് ലഭിക്കും.

2015 ന് നിലവില്‍ വന്ന എസ് ജി ബി യില്‍ വലിയ തോതില്‍ നിക്ഷേപം എത്തിയിട്ടുണ്ട്.  കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ ബി ഐ ആണ് ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കുന്നത്.  ചുരുങ്ങിയ നിക്ഷേപം ഒരു ഗ്രാമാണ്. എട്ടു വര്‍ഷ കാലാവധിയുള്ള ഇതില്‍ എത്ര ഗ്രാം (തുക) വേണമെങ്കിലും നിക്ഷേപിക്കാം.

എങ്ങനെ വാങ്ങാം

ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ചുമതലപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക് എക്‌സേഞ്ച്, മുംബൈ സ്റ്റോക് എക്‌സേഞ്ച് എന്നിവിടങ്ങളില്‍ ബോണ്ടിനുള്ള അപേക്ഷ സ്വീകരിക്കും. അപേക്ഷ സ്വീകിരിക്കുമ്പോള്‍ വ്യക്തമായ ഫോം ബി യിലുള്ള രസീതി നല്‍കും. സ്വര്‍ണത്തിന് സ്വാഭാവികമായി ഉണ്ടാകാവുന്ന വിലക്കയറ്റത്തിന് പുറമേ രണ്ടര ശതമാനം പലിശ ലഭിക്കുമെന്ന നേട്ടവും ഇവിടെ നിക്ഷേപകര്‍ക്കുണ്ട്. 

English Summary: Invest now in Sovereign Gold Bond Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com