ഈ വർഷത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞു സംസ്ഥാനത്തെ സ്വർണ്ണ വില. പവന് 35,480 രൂപയിലും ഗ്രാമിന് 4435 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയും ആണ് വില കുറഞ്ഞത്. ഗ്രാമിന് 4475 രൂപയും പവന് 35800 രൂപയും ആയിരുന്നു ബുധനഴ്ചത്തെ വിപണി വില. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില കുറയുന്നത്.എംസിഎക്‌സിൽ, സ്വർണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.56 ശതമാനം കുറഞ്ഞ് 47549 രൂപയിലെത്തി. എംസിഎക്‌സിലെ വെള്ളി ഫ്യൂച്ചർ നിരക്ക് ഇന്ന് ഒരു ശതമാനം കുറഞ്ഞ് കിലോയ്ക്ക് 67,848 രൂപയിലെത്തി.ആഗോള വിപണിയിൽ യുഎസ് ബോണ്ട് വരുമാനം നേട്ടം കൈവരിക്കുകയും ഡോളർ ശക്തി പ്രാപിക്കുകയും ചെയ്തതാണ് ആഗോള വിപണിയിൽ സ്വർണത്തിന് വിനയായത്.
English Summary : Gold Price Today