ADVERTISEMENT

നാല് ദിവസത്തെ തുടർച്ചയായ വിലയിടിവിനു ശേഷം സംസ്ഥാനത്ത് സ്വർണ വിപണിയിൽ നേരിയ ഉണർവ്. പവന് 240 രൂപ വർധിച്ചു 35240 രൂപയും ഗ്രാമിന് 30 രൂപ വർധിച്ചു 4405 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. വെള്ളി ഗ്രാമിന്  68.70 രൂപ. കഴിഞ്ഞ 7 മാസത്തിലേ ഏറ്റവും കുറഞ്ഞ വിലയായ 35000 രൂപയ്ക്ക് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ച സ്വർണ്ണത്തിനാണ് ഇന്ന് നേരിയ ഉണർവ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 480 രൂപ ആയിരുന്നു പവന് കുറഞ്ഞത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. 1814.25 ഡോളർ എന്ന നിലയ്ക്കാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com