ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ്  4455 രൂപയും പവന് 160 രൂപ കുറ‍ഞ്ഞ് 35,640 രൂപയും ആണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം സ്വർണ വില സ്ഥിരത പ്രാപിച്ച ശേഷം ഗ്രാമിന് ചൊവാഴ്ച 60 രൂപയുടെയും ബുധനാഴ്ച 10 രൂപയുടെയും വർധന ഉണ്ടായി. ഇതാണ് ഇന്ന് വീണ്ടും താഴേയ്ക്കു പോയത്. കഴിഞ്ഞ വെള്ളിയാഴ്ച 7 മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 35000 രൂപയ്ക്ക്  വ്യാപാരം അവസാനിപ്പിച്ച സ്വർണത്തിന് ശനിയാഴ്ച വർധന രേഖപ്പെടുത്തിരുന്നു. ഇങ്ങനെ കടുത്ത ചാഞ്ചാട്ടമാണ് സ്വർണത്തിന് ഈ വർഷം തുടക്കം മുതൽ രേഖപ്പെടുത്തുന്നത്. സ്വര്‍ണത്തിനും വെള്ളിക്കും കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതാണ് ഇന്ത്യയില്‍ സ്വര്‍ണവില കുറയാനുള്ള കാരണങ്ങളിലൊന്ന്. രാജ്യാന്തര രംഗത്ത് ഓഹരി വിപണിയിലും, എണ്ണ വിപണിയിലുമുള്ള അവസരങ്ങൾ മുതലാക്കാനായി സ്വർണം വിറ്റഴിക്കപ്പെടാനുള്ള സാധ്യത നിക്ഷേപകർ തള്ളിക്കളയരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

English Summary: Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com