വാഹന വകുപ്പില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഇനി ആധാര്‍ നിര്‍ബന്ധം

HIGHLIGHTS
  • 16 ഓളം സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കാൻ ആധാർ നൽകണം
if-aadhaar-card-lost-what-to-do
Image Credit : lakshmiprasada S / Shutterstock.com
SHARE

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കണമെങ്കില്‍ ആധാറിലെ വിവരങ്ങളും ഇനി മുതല്‍ ഒത്തു നോക്കേണ്ടി വരും. ഓഫീസില്‍ പോകാതെ തന്നെ ലേണേഴ്‌സ് ലൈസന്‍സ്, റജിസ്‌ട്രേഷന്‍, വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങി 16 ഓളം സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കണമെങ്കില്‍ വാഹന ഉടമകള്‍ ആധാര്‍ നമ്പര്‍ വേരിഫിക്കേഷന് വേണ്ടി നല്‍കണമെന്ന് ഇതു സംബന്ധിച്ച പുതിയ നിയമത്തിന്റെ കരടില്‍ പറയുന്നു. ആധാറിലെ വിവരങ്ങള്‍ ഒത്തു നോക്കിയതിന് ശേഷമാകും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് വാഹനവുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍ തടയാന്‍ പുതിയ നിയമ നിര്‍മാണത്തിനൊരുങ്ങുന്നത്. ഇതിനുള്ള കരട് പുറത്തിറക്കി. ആധാര്‍ ഒാഥന്റിക്കേഷന് നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് നേരിട്ട് ഓഫിസില്‍ പോയി സേവനങ്ങള്‍ സ്വീകരിക്കാമെന്നും കരടിലുണ്ട്.

നല്‍കിയിട്ടുള്ള വിവരങ്ങള്‍ ഒത്തുനോക്കാന്‍ ഇങ്ങനെ സ്വമേധയാ ആധാര്‍ വിവരങ്ങള്‍ നല്‍കുന്നത് വാഹനങ്ങളുമായി ബന്ധപ്പെട്ട വ്യാജ രേഖകള്‍ ഒഴിവാക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കും. ഇപ്പോള്‍ ഒന്നിലധികം ലൈസന്‍സുകള്‍ സ്വന്തമാക്കിയിരിക്കുന്ന ഡ്രൈവര്‍മാര്‍ നിരവധിയാണ്. ഇത് രാജ്യത്തെ റോഡ് സുരക്ഷയ്ക്ക് വലിയ തോതില്‍ ഭീഷണിയുമാണ്. ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാകുന്നതോടെ ഇത്തരം തെറ്റായ പ്രവണതകള്‍ക്ക് തടയിടാനാവും.

English Summary : Aadhaar Authentication is needed for Motor Vehicle Department Services

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA