ADVERTISEMENT

സ്വർണം വിറ്റു കിട്ടുന്ന ലാഭത്തിന് 20 ശതമാനം അല്ലെങ്കിൽ നിങ്ങളുടെ സ്ലാബ് നിരക്കിൽ ആദായനികുതി ബാധ്യതയുണ്ട്. എന്നാലിതു വിറ്റു ലഭിച്ച തുകകൊണ്ട് സ്ഥലം വാങ്ങി വീടു വയ്ക്കുന്നതിന് ഉപയോഗിച്ചാൽ ആദായനികുതിയൊഴിവു നേടാം. അതിന്റെ ഇളവുകൾ ഇപ്രകാരമാണ്.

1. സ്വർണം വിറ്റ തീയതിക്ക് പരമാവധി ഒരുവർഷത്തിനു മുൻപ് വീടു വാങ്ങിച്ചാൽ.

ഉദാ: 2021 ജനുവരി 1 നു സ്വർണം വിറ്റാൽ 2020 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള തീയതിക്കുള്ളിൽ വാങ്ങിയ വീടിനു വേണ്ടി കാണിച്ച് ഇളവു നേടാം.

2. സ്വർണം വിറ്റ തീയതിക്കുശേഷം രണ്ടു വർഷത്തിനുള്ളിൽ വീടു വാങ്ങിയാൽ. 

ഉദാ: 2021 ജനുവരി 1 നു സ്വർണം വിറ്റാൽ 2021 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരയുള്ള തീയതിക്കുള്ളിൽ വീടു വാങ്ങണം. 

3. സ്വർണം വിറ്റ തീയതി കഴിഞ്ഞു മൂന്നു വർഷത്തിനുള്ളിൽ വീട് നിർമിച്ചു പൂർത്തിയാക്കിയാൽ. 

ഉദാ: 2021 ജനുവരി 1 നു സ്വർണം വിറ്റാൽ വീട് പണി 2021 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരയുള്ള തീയതിക്കുള്ളിൽ പൂർത്തിയാക്കണം 

മേൽപറഞ്ഞ എല്ലാ സാഹചര്യങ്ങളിലും സ്വർണം വിറ്റു ലഭിച്ച മുഴുവൻ തുകയും വീട് വാങ്ങുന്നതിനോ/ പണിയുന്നതിനോ ഉപയോഗിച്ചാൽ പൂർണമായും നികുതിയിളവ് ലഭിക്കും. ഭാഗികമായ തുകയാണ് ഉപയോഗിച്ചതെങ്കിൽ ആനുപാതികമായ ഇളവ് മാത്രമേ ലഭിക്കു. ഉദാ: സ്വർണം വിറ്റു ലഭിച്ച 40 ലക്ഷം രൂപയിൽ 20 ലക്ഷം രൂപ മാത്രമാണ് വീടിന് ഉപയോഗിച്ചതെങ്കിൽ പകുതി തുകയുടെ നികുതിയിളവ് മാത്രമേ ലഭിക്കൂ.

ബോണ്ടിൽ നിക്ഷേപിക്കാം 

നാഷനല്‍ ഹൈവേയുടെ അതോറിറ്റിയുടെയോ (NHAI) റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്റെയോ (REC) ക്യാപിറ്റല്‍ ഗെയിന്‍ ബോണ്ടുകളില്‍ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് ദീർഘകാല മൂലധനനേട്ടത്തിന്മേലുള്ള നികുതി ഒഴിവാക്കാം. നിങ്ങള്‍ക്കു മൂലധന നേട്ടമായി ലഭിച്ച തുക ഈ ബോണ്ടുകളില്‍ നിക്ഷേപിച്ചാല്‍ മുഴുവന്‍ നികുതിയും ഒഴിവാക്കാം. ഇനി മൂലധന നേട്ടം മുഴുവന്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ? ബോണ്ടില്‍ നിക്ഷേപിച്ച തുകയുടെ ബാക്കി തുകയ്ക്കു നികുതി അടയ്ക്കണം.

English Summary : Gold and its Tax Implications

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com