ADVERTISEMENT

കുടുംബ പെന്‍ഷന്റെ ഉയര്‍ന്ന പരിധി ഇനി മുതല്‍ 1,25,000 രൂപയാകും. നിലവിലിത് മാസം 45,000 രൂപയായിരുന്നു. സര്‍വീസിലിരിക്കെ മരിച്ചുപോയ ഉദ്യോഗസ്ഥരുടെ കുടുംബത്തിന് ഏറെ ആശ്വാസം നല്‍കുന്നതാണ് തീരുമാനം. സര്‍വ്വീസിലിരിക്കെ മാതാപിതാക്കള്‍ മരിച്ചു പോയ, രണ്ട് പെന്‍ഷനും അര്‍ഹതയുള്ള കുട്ടികളുടെ ഉയര്‍ന്ന പെന്‍ഷന്‍ പരിധി സംബന്ധിച്ച പെഴ്‌സണല്‍ മന്ത്രാലയമാണ് ഇത് വ്യക്തമാക്കുന്നത്.

ഏഴാം കേന്ദ്ര പേ കമ്മീഷന്‍ ശുപാര്‍ശയില്‍ ഉയര്‍ന്ന ശമ്പള പരിധി കൂട്ടിയതോടെയാണ് കുടുംബ പെന്‍ഷനിലും വന്‍ വര്‍ധനയുണ്ടായത്.  സെന്‍ട്രല്‍ സിവില്‍ സര്‍വീസ് പെന്‍ഷന്‍ ചട്ടമനുസരിച്ച് സര്‍വീസിലിരിക്കേ മാതാപിതാക്കള്‍ മരണമടയുന്ന കേസുകളില്‍ കുട്ടികള്‍ക്ക് രണ്ട് പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ട്. ആറാം പേ കമ്മീഷന്‍ ശുപാര്‍ശയില്‍ ഉയര്‍ന്ന ശമ്പള പരിധി 90,000 ആയിരുന്നു. എന്നാല്‍ പുതിയ ശുപാര്‍ശയിലെ ഉയര്‍ന്ന പരിധി 2.5 ലക്ഷം രൂപയാണ്. ഇതിന്റെ 50 ശതമാനമാണ് പെന്‍ഷന്‍ തുകയായി വകയിരുത്തുക.

English Summary : Family Pension Increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com