സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയും ആണ് ശനിയാഴ്ചയും രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം സ്വർണ വില സ്ഥിരത പ്രാപിച്ച ശേഷം ഗ്രാമിന് ചൊവാഴ്ച 60 രൂപയുടെയും ബുധനാഴ്ച 10 രൂപയുടെയും വർധന ഉണ്ടായെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ഈ പ്രവണത തുടരാനായില്ല. പവന് 35,640 രൂപയായിരുന്നു വ്യാഴാഴ്ച വിപണിയിൽ. ഫെബ്രുവരി അഞ്ചിന് 7 മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 35,000 രൂപയിലെത്തി. അമേരിക്കൻ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതോടെയേ രാജ്യാന്തര, ആഭ്യന്തര സ്വർണവിലകളിൽ കാര്യമായ മാറ്റമുണ്ടാകുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
English Summary: Gold Price Today