സംസ്ഥാനത്ത് സ്വർണ വില തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയും ആണ് തുടർച്ചയായ നാലാം ദിവസവും. കഴിഞ്ഞ ആഴ്ച തുടർച്ചയായി മൂന്ന് ദിവസം സ്വർണ വില സ്ഥിരത പ്രാപിച്ച ശേഷം വർധന ഉണ്ടായെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ഈ പ്രവണത തുടരാനായില്ല. രാജ്യാന്തര വിപണിയിൽ സ്വർണം ഏത് ദിശയിലേക്കും തിരിയാവുന്ന അവസ്ഥയാണുള്ളതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഓഹരി വിപണിയിലും, എണ്ണ വിപണിയിലുമുള്ള മുന്നേറ്റ അവസരങ്ങൾ മുതലാക്കാനായി സ്വർണം വിറ്റഴിക്കപ്പെടാനുള്ള സാധ്യതയും നിക്ഷേപകർ കണക്കിലെടുക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
English Summary: Gold Price Today