ADVERTISEMENT

ഇത്തവണയെങ്കിലും നികുതി ആസൂത്രണം കുറച്ചു നേരത്തെ നടത്തണമെന്ന് വിചാരിച്ചെങ്കിലും അതൊന്നും നടന്നില്ല എന്ന വിഷമത്തിലാണോ നിങ്ങൾ? മാർച്ചിലെ അവസാന മണിക്കൂറിലാണ് നികുതി ആസൂത്രണം നടത്തുന്നതെങ്കിലും തെറ്റില്ലാത്തവിധം ഇതിനായി സഹായിക്കുന്ന പദ്ധതിയാണ് ഇഎൽഎസ്എസ് (Equity Linked Savings Scheme) എന്നറിയപ്പെടുന്ന ഓഹരിയധിഷ്ഠിത നികുതി ആസൂത്രണ പദ്ധതികൾ. ആദായനികുതി 80(സി) പ്രകാരമുള്ള ഒന്നര ലക്ഷം രൂപയുടെ വാർഷിക കിഴിവാണ് ഇഎൽഎസ്എസ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ കിട്ടുന്നത്. ഇഎല്‍എസ്എസിൽ നിന്ന് എങ്ങനെ നേട്ടമുണ്ടാക്കാമെന്ന് മനോരമ ഓൺലൈനും ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്ചൽഫണ്ടും ചേർന്നവതരിപ്പിക്കുന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബിനാർ ചർച്ച ചെയ്യും. ഫെബ്രുവരി 27 ശനിയാഴ്ച വൈകിട്ട് 4 മുതൽ 5 വരെ സംഘടിപ്പിക്കുന്ന വെബിനാറിൽ ഐസിഐസിഐ പ്രൂ പ്രോഡക്ട് സ്പെഷ്യലിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ സജേഷ് കെ വി ഇതേക്കുറിച്ച് വിശദീകരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഇഎൽഎസ്എസ് പദ്ധതികൾ മ്യൂച്വൽ ഫണ്ട് ഇൻവെസ്റ്റ്മെന്റ് സ്കീമുകൾ തന്നെയാണ്. ഓഹരി വിപണിയിൽ ആണ് ഫണ്ടുകളുടെ നിക്ഷേപമേറെയും എന്നതിനാൽ മറ്റേതൊരു മ്യൂച്വൽ ഫണ്ട് നിക്ഷേപവും പോലെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളെക്കാൾ അധിക വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. ഒപ്പം മ്യൂച്വൽ ഫണ്ടുകളിലുള്ള സ്വാഭാവികമായ റിസ്കുകളും ഇതിനുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മൂന്നു വർഷ ലോക് ഇൻ പീരിയഡുള്ള ഇഎൽഎസ്എസ് സ്കീമുകളിൽ 80 സി കിഴിവിനായി നിക്ഷേപിക്കുന്നതിനു മാത്രമല്ല ഓഹരി വിപണിയുടെ ഇപ്പോഴത്തെ കുതിപ്പിൽ നിന്നുള്ള നേട്ടമെടുക്കുന്നതിനും അവസരം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

English Summary : ELSS Scemes are Suitable for Tax Saving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com