ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് സ്വർണത്തിന് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4300 രൂപയും പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4340 രൂപയിലും  പവന് 34,720 രൂപയിലുമാണ്  വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. രാജ്യാന്തര വിപണിയിലെ പ്രവണതയെത്തുടർന്ന് സ്വർണത്തിന്റെയും വെള്ളിയുടെയും അവധി വില വെള്ളിയാഴ്ച കുറഞ്ഞു.

അമേരിക്കൻ ബോണ്ട് വരുമാനം വർദ്ധിച്ചതും ബെഞ്ച്മാർക്ക് യുഎസ് ട്രഷറി വരുമാനം ഈ ആഴ്ച തുടക്കത്തിൽ ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതും സ്വർണത്തിന്റെ മേൽ സമ്മർദം വർധിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അമേരിക്കൻ ഉത്തേജക പാക്കേജ് യാഥാർത്ഥ്യമാകുമെന്നതും സ്വർണത്തിന്റെ തിളക്കത്തിനു മങ്ങലേൽപ്പിക്കുന്നുണ്ട്.

രാജ്യാന്തര  വിപണിയിൽ ഔൺസിന് 1950 ഡോളർ  നിരക്കിൽ നിന്നും  വില 1800  ഡോളറിലേക്ക് വീണ ശേഷം സ്വർണം നേരിയ മുന്നേറ്റം നടത്തിയിരുന്നു.എങ്കിലും സ്വർണനിക്ഷേപം നടത്തുന്നവർ സ്റ്റോപ്പ് ലോസ് കൃത്യമായും പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉത്തേജക പാക്കേജിന് മുൻപ് ഒരു മുന്നേറ്റം സ്വർണം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിനു അധികം നിലനിൽപ്പുണ്ടാകില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com