ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിപണിയിൽ നേരിയ ഉണർവ്. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വില കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വർണത്തിനു ശനിയാഴ്ച വില വർധിച്ചത്. ഗ്രാമിന്  25 രൂപ കൂടി 4325 രൂപയും പവന് 200 രൂപ കൂടി 34,600 രൂപയുമാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 4300 രൂപയും പവന് 34,400 രൂപയുമായിരുന്നു വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയിൽ എം സി എക്സ് സ്വർണ നിരക്ക് 0.15% വർധിച്ചു 46195.0 രൂപയിലെത്തി. സ്പോട് സ്വർണ നിരക്ക്  45954 രൂപ. വിപണിയിൽ ട്രോയ് ഔൺസിന് 1,784.28 ഡോളറാണ് വില. രാജ്യാന്തര വിപണിയിലെ പ്രവണതയെത്തുടർന്ന് സ്വർണ്ണ, വെള്ളി ഫ്യൂച്ചേഴ്സ് വില വെള്ളിയാഴ്ച കുറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com