പഴയതോ പുതിയതോ, ഏത് നികുതി സ്ലാബാണ് നിങ്ങൾക്ക് നല്ലത്?

HIGHLIGHTS
  • പുതിയ നികുതി സ്ലാബുകൾ ഈ വര്‍ഷം മുതലാണ് പ്രാവര്‍ത്തികമാകുന്നത്
Tax
SHARE

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാൻ കഷ്ടിച്ച് ഒരു മാസവും എട്ടു ദിവസങ്ങളുമാണ് ബാക്കിയുള്ളത്. പുതിയ നികുതി സ്ലാബുകൾ ഈ വര്‍ഷം മുതൽ പ്രാവര്‍ത്തികമാകുന്നത് കാരണം പൊതുവെ നികുതി ദായകരെല്ലാം ആശങ്കയിലുമാണ്; പുതിയതാണോ പഴയതാണോ അനുയോജ്യം എന്ന കാര്യത്തിൽ.

പുതിയ ടാക്‌സ് സ്ലാബിൽ നികുതി നിരക്കുകൾ കുറവാണ്; പക്ഷെ നിങ്ങൾക്കു പല നികുതി ഒഴിവുകളും അവകാശപ്പെടാനാകില്ല. ഏതൊക്കെയാണ് അവ എന്ന് നോക്കാം.

∙സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപ

∙80C ഡിഡക്ഷൻ 1,50,000 രൂപ (ലൈഫ് ഇൻഷുറൻസ്, സ്കൂൾ ഫീസ്, ഭവന വായ്പ തിരിച്ചടവ്, പ്രോവിഡന്റ് ഫണ്ട്, ടാക്‌സ് സേവിങ്സ് നിക്ഷേപങ്ങൾ മുതലായവ) 

∙ഭവന വായ്പ പലിശ രണ്ടര ലക്ഷം (പരമാവധി) 

∙പ്രൊഫഷണൽ ടാക്‌സ്, എന്റർടൈൻമെന്റ് അലവൻസ് 

∙ലീവ് ട്രാവൽ അലവൻസ് 

∙വീട്ടു വാടക അലവൻസ്

∙മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം, മെഡിക്കൽ ചിലവുകൾ 

∙സേവിങ്സ് ബാങ്ക് പലിശയിൽ ഉള്ള ഇളവ് പരമാവധി പതിനായിരം രൂപ (Sec 80TTA)

∙മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പലിശയിൽ ഉള്ള ഇളവ് പരമാവധി അമ്പതിനായിരം രൂപ (80TTB)

∙വിദ്യാഭ്യാസ വായ്പയിന്മേലുള്ള പലിശ 

∙നികുതി ദായകനോ ആശ്രിതർക്കോ നിർദ്ദേശിക്കപ്പെട്ട അസുഖങ്ങൾ ഉണ്ടെങ്കിൽ അവയ്ക്കുള്ള കിഴിവ് (75000 മുതൽ ഒന്നര ലക്ഷം വരെ)

∙സംഭവനകൾക്കുള്ള കിഴിവ് (Sec 80G)

പഴയ നികുതി സ്ലാബ് തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നവർ മുകളിലുള്ള അനുയോജ്യമായ കിഴിവുകൾ പ്രയോജനപ്പെടുത്താൻ ശ്രമിച്ചാൽ നികുതി ഭാരം കുറയ്ക്കാനായി സാധിക്കും.

നിങ്ങൾക്കു ഏതാണ് അനുയോജ്യമായത് ?

താഴെയുള്ള പട്ടിക നോക്കിയാൽ നിങ്ങൾക്കു ഏതാണ് അനുയോജ്യം എന്ന് വളരെ പെട്ടന്ന് കണ്ടെത്താൻ കഴിയും.

Tax-table-2

ഉദാഹരണത്തിന്, നിങ്ങളുടെ വരുമാനം 8 ലക്ഷം രൂപയാണ്. കിഴിവുകളൊന്നും അവകാശപ്പെടാൻ കഴിയാത്ത പുതിയ നികുതി സ്ലാബ് പ്രകാരം നിങ്ങളുടെ നികുതി ബാധ്യത 45,000 രൂപയാണ്. 137,500 രൂപയോളം നിങ്ങള്‍ക്ക് കിഴിവുകൾ ഉണ്ടെങ്കിൽ പഴയ സ്ലാബനുസരിച്ചും നിങ്ങളുടെ നികുതി ബാധ്യത 45,000 രൂപ തന്നെയാണ്. അപ്പോൾ 137,500 രൂപയിൽ കൂടുതൽ കിഴിവുകൾ നിങ്ങൾക്കു ഉണ്ടെങ്കിൽ പഴയ സ്ലാബ് തിരഞ്ഞെടുക്കുക. അതല്ല നിങ്ങളുടെ കിഴിവുകൾ 137,500ൽ താഴെ ആണെങ്കിൽ, പുതിയ രീതിയിലാണ് നിങ്ങൾക്കു കുറവ് നികുതി വരുന്നത്; അപ്പോൾ അത് തിരഞ്ഞെടുക്കുക.

പുതിയതിൽ നിന്നും പഴയതിലേക്കും പഴയതിൽ നിന്നും പുതിയതിലേക്കും ഓരോ വർഷവും മാറാൻ സാധിക്കുമോ ?

ശമ്പളക്കാർക്കും  പെൻഷൻ വരുമാനക്കാർക്കും (പലിശ, വാടക, മൂലധന നേട്ടം എന്നിവ ഉൾപ്പെടെ) ഓരോ വർഷവും റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്തു അവർക്കനുയോജ്യമായ സ്ലാബ് തിരഞ്ഞെടുക്കാം. പക്ഷെ ബിസിനസുകാരും സ്വയംതൊഴിൽ ചെയ്യന്നവരും ഒരിക്കൽ പുതിയ സ്ലാബിൽ നിന്ന് പഴയതിലേക്ക് പോയാൽ പിന്നീടൊരിക്കലും പുതിയത് തിരഞ്ഞെടുക്കാൻ സാധിക്കില്ല

പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ

English Summary : Which Tax Slab is Suitable for you Old or New

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA