സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു.ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,375 രൂപയും പവന് 80 രൂപ കുറഞ്ഞു 35,000 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.വെള്ളി ഗ്രാമിന് 74 രൂപ. ചൊവ്വാഴ്ച സ്വർണ വില ഉയർന്നിരുന്നു. ഗ്രാമിന് 60 രൂപ കൂടി 4,385 രൂപയും പവന് 480 രൂപ കൂടി 35,080 രൂപയിലും ആണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. രാജ്യാന്തര വിപണിയിലെ പ്രവണതയെത്തുടർന്ന് ബുധനാഴ്ച സ്വർണ, വെള്ളി ഫ്യൂച്ചേഴ്സ് വില ഉയർന്നു തന്നെ നിന്നു. ചൊവ്വാഴ്ച രാജ്യാന്തര സ്വർണ നിരക്ക് ഔൺസിന് 1800 ഡോളറിന് മുകളിൽ ആയിരുന്നു. വില 0.19 ശതമാനം ഉയർന്ന് 1,814 ഡോളറായി. അതേസമയം, കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ സ്വർണത്തിന്റെ പ്രകടനം മോശമായി, വില 2.24 ശതമാനം കുറഞ്ഞു. 41.50 യുഎസ് ഡോളറാണ് ഇക്കാലയളവിൽ സ്വർണം ഇടിഞ്ഞത്. ഓഹരി വിപണി നേരിട്ട തിരുത്തലാണ് ഇന്നലെ സ്വർണത്തിന് അനുകൂല ഘടകമായത്.
ഓഗസ്റ്റിലെ എക്കാലത്തെയും ഉയർന്ന വിലയിൽ നിന്നും സ്വർണം 16 ശതമാനത്തിന് മുകളിൽ തിരുത്തപെട്ട് കഴിഞ്ഞെങ്കിലും, അടുത്ത കുതിപ്പിന് ഇനിയും സമയമെടുക്കുമെന്ന് വിപണി കരുതുന്നു. ഇനിയുമുണ്ടാകാനിടയുള്ള തിരുത്തലുകൾ കൂടി പരിഗണിച്ച് സ്വർണ നിക്ഷേപം ആസൂത്രണം ചെയ്യുക. ബിറ്റ്കോയിനിന്റെ ഇന്നലത്തെ വൻ വീഴ്ച സ്വർണത്തിന് അനുകൂലമാണ്.
English Summary : Gold Price Today