ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേക്ക്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4340 രൂപയും പവന് 280 രൂപ കുറഞ്ഞ് 34720 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണിത്. കഴിഞ്ഞ ആഗസ്റ്റിൽ പവന് 42,000 രൂപയിലേക്കെത്തിയതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. അതിൽ നിന്നും 7280 രൂപയാണ് ആറുമാസത്തിനുള്ളിൽ സ്വർണത്തിനുണ്ടായിട്ടുള്ള ഇപ്പോഴത്തെ ഇടിവ്. അതേ സമയം വെള്ളിയുടെ വില ഉയർന്നു. ഗ്രാമിന് 75 രൂപ. സ്വർണത്തിന് ബുധനാഴ്ച ഗ്രാമിന് 10 രൂപ കുറഞ്ഞു 4,375 രൂപയും പവന് 80 രൂപ കുറഞ്ഞു 35,000 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം ഔൺസിന് 0.3 ശതമാനത്തിൽ നിന്നും  ഇടിഞ്ഞ് 1,798.71 ഡോളറിലെത്തി. ഓരോ ഇടിവും നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങാനുള്ള അവസരമാണൊരുക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

English Summary: Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com