ADVERTISEMENT

സംസ്ഥാനത്ത്  ഒരാഴ്ചയായി ഇടിവിലായിരുന്ന സ്വർണ വില തിങ്കളാഴ്ച ഉയർന്നു. ഗ്രാമിന് 35 കൂടി  4305 രൂപയും പവന് 280 രൂപ ഉയർന്ന് 34,440 രൂപയും ആണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. വെള്ളി ഗ്രാമിന് 73 രൂപ.സ്വർണത്തിന് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില ശനിയാഴ്ച രേഖപ്പെടുത്തിയ 34,160 രൂപ ആയിരുന്നു . ഇതോടെ 3 ദിവസം കൊണ്ട് 840 രൂപയാണ് ഫെബ്രുവരി അവസാനിച്ച ആഴ്ചയിൽ പവന് കുറഞ്ഞത്. ഫെബ്രുവരി മാസത്തെ ഏറ്റവും കൂടിയ വില മാസത്തിന്റെ തുടക്കത്തിൽ  രേഖപ്പെടുത്തിയ 36,800 രൂപയായിരുന്നു.സ്വര്‍ണ വില പിന്നീട് ഇടിയുകയായിരുന്നു.

അതേ സമയം രാജ്യാന്തര വിപണിയിൽ യുഎസ് പ്രതിനിധി സഭ 1.9 ട്രില്യൺ ഡോളർ ഉത്തേജക പാക്കേജ് പാസാക്കിയതിനെത്തുടർന്ന് വിപണിയിൽ  തിങ്കളാഴ്ച സ്വർണ്ണ, വെള്ളി അവധി വില ഉയർന്നു. ഒപ്പം ഒരാഴ്ചത്തെ ഉയർന്ന നേട്ടത്തിൽ നിന്ന് ഡോളർ ഇടിയുകയും ചെയ്തു. ഇതോടെ മറ്റ് കറൻസികളുടെ ഉടമകൾക്ക് സ്വർണം സ്വന്തമാക്കൽ എളുപ്പമായി. രാജ്യാന്തര വിപണിയിൽ ഔൺസിന് 1750 ഡോളറിന് താഴെ വ്യാപാരം നടക്കുന്ന സ്വർണത്തിന് ഇനിയും വില വിലയിടിവുണ്ടായേക്കാമെന്ന് കരുതുന്നു. സ്വർണത്തിന്റെ ഇടിവ് നിക്ഷേപകർക്ക് വാങ്ങലിനുള്ള അവസരം കൂടിയാണ്. രാജ്യത്ത് മാർച്ച് 5 വരെ വിൽപ്പന നടക്കുന്ന സോവറിൻ ഗോൾഡ് ബോണ്ട് ഇപ്പോൾ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com