ADVERTISEMENT

അമേരിക്കൻ ഉത്തേജക പാക്കേജ് പ്രഖ്യാപന പ്രതീക്ഷയിൽ കുരുങ്ങി വെള്ളിയാഴ്ചയും സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,145 രൂപയിലും പവന് വില 240 രൂപ കുറഞ്ഞ് 33,160 രൂപയിലും ആണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ഈ മാസം ഒന്നിന് പവന് 34,440 രൂപയായിരുന്നതിൽ നിന്ന് നാല് ദിവസത്തിനുള്ളിൽ 1280 രൂപയാണ് ഇടിഞ്ഞത്. 520 രൂപ ഇടിഞ്ഞ് 33,440 രൂപയായിരുന്നു ഇന്നലെ സ്വർണത്തന്റെ വില . ഇതോടെ സ്വർണം ചരിത്ര നേട്ടത്തിലെത്തിയ ആഗസ്റ്റ് 7ാം തിയതിയിലെ 42,000 രൂപയിൽ നിന്ന് പവന് 8840 രൂപയാണ് ഇടിഞ്ഞത്. സ്വര്‍ണത്തിന്റെ വിലയിലെ ഇടിവ് ഇനിയും രണ്ടാഴ്ചത്തേയ്ക്കെങ്കിലും തുടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ വ്യക്തമാക്കുന്നു. രാജ്യാന്തര തലത്തിൽ സ്വർണത്തിൽ നിന്നും വൻതോതിൽ പണം പിൻവലിക്കപ്പെടുന്നത് സ്വർണത്തിന് വീണ്ടും തിരുത്തൽ നല്കിയിട്ടുണ്ട്. ഔൺസിന് 1700 ഡോളറിന്റെ പിന്തുണ നഷ്ടമാകുന്നത് സ്വർണത്തിലെ വീഴ്ച ഇനിയും വലുതാക്കിയേക്കാമെന്ന് വിദഗ്ധർ കരുതുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com