ADVERTISEMENT

കോവിഡ് പ്രതിസന്ധി വേളയിൽ കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വനിതകള്‍ വഹിച്ച പങ്ക് വലുതായിരുന്നു. വരുമാന നഷ്ടവും മറ്റ് പ്രതിസന്ധികളും ഒന്നിനു പുറകെ വന്നുവെങ്കിലും വരുമാനമുണ്ടാക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടി ബിസിനസ് ആരംഭിച്ച് വെല്ലുവിളികള്‍ നേരിട്ട് കുടുംബത്തിനു സാമ്പത്തിക പിന്തുണയേകാനും സ്ത്രീകൾ കൂടെ നിന്നു.

സ്ഥിര നിക്ഷേപം

വനിതകളുടെ സമ്പാദ്യശീലമാണ് ഇതിനോടൊപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൊരു സവിശേഷത. പുരുഷന്മാർ പലരും പണം ചെലവഴിച്ചപ്പോൾ സ്ത്രീകൾ  സമ്പാദ്യങ്ങളിലേറെയും സ്ഥിര നിക്ഷേപമായി സൂക്ഷിക്കുകയായിരുന്നു. ഈ പദ്ധതികള്‍ നല്‍കുന്ന ഉറപ്പായ വരുമാനമാണ് അതിലേക്കു പലരേയും ആകര്‍ഷിച്ചത്. കാലാവധിക്കു മുന്‍പു നിക്ഷേപം ആവശ്യമെങ്കില്‍ പിന്‍വലിക്കാമെന്നതും ഏറെ സഹായകമായി. കുടുംബത്തില്‍ പണ ലഭ്യതയുടെ പ്രശ്‌നം വന്നപ്പോള്‍ എളുപ്പത്തില്‍ അതു പരിഹരിക്കാന്‍ ഇതു സഹായകമായി.

ഡിജിറ്റൽ അവസരങ്ങൾ

വനിതകളുടെ നിക്ഷേപങ്ങള്‍ എഫ്ഡിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല എന്നും സ്ഥിതി വിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മ്യൂചല്‍ ഫണ്ടുകളില്‍ എസ് ഐപി വഴിയും അല്ലാതെയും നിക്ഷേപം നടത്തുന്ന വനിതകള്‍ ഏറെയാണ്. അതു പോലെ തന്നെയാണ് സ്വര്‍ണവും. വിപണിയുടെ ചാഞ്ചാട്ടങ്ങളുടെ വേളയില്‍ സ്വര്‍ണത്തിനുള്ള പ്രസക്തിയും അവര്‍ക്കു മനസിലായി. ഓണ്‍ലൈനായി നിക്ഷേപിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചത് വീട്ടിലെ തിരക്കുകള്‍ക്കിടയിലും അവര്‍ക്കു നിക്ഷേപം നടത്താന്‍ സൗകര്യമായി എന്നതും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

പുരുഷന്‍മാരെ അപേക്ഷിച്ച് 1.8 ശതമാനം നേട്ടമാണ് വനിതകളുടെ നിക്ഷേപങ്ങള്‍ സൃഷ്ടിച്ചതെന്നാണ് വാര്‍വിക് ബിസിനസ് സ്‌ക്കൂളിന്റെ ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സ്ഥിര നിക്ഷേപങ്ങള്‍, മ്യൂചല്‍ ഫണ്ടുകള്‍, സ്വര്‍ണം എന്നിവയില്‍ ഡിജിറ്റല്‍ രീതിയിലുള്ള നിക്ഷേപാവസരങ്ങള്‍ വര്‍ധിച്ചതും വനിതകള്‍ക്കു കൂടുതല്‍ സൗകര്യമായി.

ലേഖകൻ ഫ്രീചാര്‍ജിന്റെ സിഇഒ ആണ്

English Summary : Financial Planning by Women During Covid Times

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com