ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടത്തോടെ സ്വർണം
Mail This Article
ചാഞ്ചാട്ടത്തിനൊടുവിൽ സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ബുധനാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4180 രൂപയും പവന് 33,440 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 280 രൂപയുടെ കുറവാണ് ഉണ്ടായത്.ഗ്രാമിന് 35 രൂപ കുറഞ്ഞ് 4165 രൂപയിലും പവന് 280 രൂപ കുറഞ്ഞ് 33,320 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. മാർച്ച് 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില.ഏറ്റവും കുറഞ്ഞ വില മാർച്ച് 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്. രാജ്യാന്തര വിപണിയിൽ നാല് ദിവസത്തെ വീഴ്ചക്ക് ശേഷം സ്വർണം ഇന്നലെ 2.3 % മുന്നേറ്റം നേടി. അമേരിക്കൻ ബോണ്ട് വരുമാനമിടിഞ്ഞതാണ് സ്വർണത്തിന് ആവശ്യകതയേറാൻ കാരണമായത് സ്വർണത്തിൽ ഇനിയും ലാഭമെടുക്കലിന് സാധ്യതയേറെയാണ് എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.
English Summary : Gold Price Today in Kerala