ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4215 രൂപയും പവന് 33,720 രൂപയുമായി. ഇന്നും ഇന്നലെയുമായി പവന്  400 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത് .ഗ്രാമിന് 4180 രൂപയിലും  പവന് 33,440 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില.ഏറ്റവും കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്. വെള്ളി വില ഗ്രാമിന് 72 രൂപയാണ്. രാജ്യാന്തര വിപണിയിൽ,സ്വർണം ഒരാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പണപ്പെരുപ്പ ഡാറ്റയെത്തുടർന്ന് യുഎസ് ട്രഷറി വരുമാനം കുറഞ്ഞു. ഇതോടെ സ്‌പോട്ട് ഗോൾഡ് 0.5 ശതമാനം ഉയർന്ന് ഔൺസിന് 1,723.01 ഡോളറിലെത്തി.

English Summary: Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com