ADVERTISEMENT

സംസ്ഥാനത്ത്  സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന്  4200 രൂപയും പവന്  33,600 ആണ് തിങ്കളാഴ്ച  രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്. അതേ സമയം രാജ്യാന്തര വിപണിയിൽ സ്റ്റിമുലസ് പാക്കേജ്  പ്രതീക്ഷയിൽ സ്വര്‍ണത്തിൽ നിന്നും ഓഹരിവിപണിയിലേക്ക് മാറിയ പണം തിരിച്ച് സ്വർണത്തിലേക്ക് വന്നു തുടങ്ങിയത് സ്വർണത്തിന് അനുകൂലമാണ്. സ്വർണത്തിലെ അടുത്ത തിരുത്തൽ അവസരമാണെന്ന് വിദഗധ്ർ അഭിപ്രായപ്പെടുന്നു.ബോണ്ട് വരുമാന വർദ്ധനയും, ക്രൂഡിന്റെയും ബേസ് മെറ്റലിന്റെയും മുന്നേറ്റവും സ്വർണത്തിന് ഭീഷണിയാണെങ്കിലും ഓഹരി വിപണിയിലുള്ള റിസ്‌ക് സ്വർണത്തിന് അനുകൂലമായേക്കാം  ഔൺസിന് 1900 ഡോളറാണ് സ്വർണത്തിന്റെ ദീർഘകാല  ലക്ഷ്യം.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com