ADVERTISEMENT

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4200 രൂപയും പവന് 33,600 രൂപയുമാണ് ചൊവ്വാഴ്ച . മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്. മാര്‍ച്ചിൽ ഇതുവരെ പവന് 840 രൂപയാണ് കുറഞ്ഞത്. എംസിഎക്‌സിന്റെ സ്വർണ്ണ ഫ്യൂച്ചർ 0.06 ശതമാനം അഥവാ 25 രൂപ ഉയർന്ന് 10 ഗ്രാമിന് 44,925 രൂപയായി. അതേ സമയം രാജ്യാന്തര സ്വർണവില 1730 ഡോളറിനടുത്ത്  ക്രമപ്പെടുന്നത്  അടുത്ത  കുതിപ്പിന്  മുന്നോടിയായിട്ടാണെന്നു കരുതുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com