വരുന്നു നിങ്ങളുടെ വരുമാനത്തിൽ വൻമാറ്റങ്ങൾ

HIGHLIGHTS
  • ശമ്പളം, പി എഫ്, ആദായ നികുതി, ഏപ്രില്‍ ഒന്നു മുതല്‍ നിങ്ങളുടെ വരുമാനത്തില്‍ ഈ മാറ്റങ്ങളുണ്ടാകും
Cash
SHARE

പുതിയ സാമ്പത്തിക വര്‍ഷം പിറക്കുന്ന ഏപ്രില്‍ ഒന്നുമുതല്‍ നിങ്ങളുടെ വരുമാനഘടനയില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാകും. അടിസ്ഥാന ശമ്പളം, പി എഫ് വിഹിതം, എല്‍ ടി സി എന്നിങ്ങനെ പല മേഖലയിലും പുനഃക്രമീകരണം ഉണ്ടാകും. ശമ്പള ക്രമീകരണം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആദായ നികുതി മാറ്റങ്ങള്‍, എല്‍ ടി സി സംബന്ധിച്ച മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ബജറ്റ്പ്ര ഖ്യാപനത്തിലുണ്ടായിരുന്നവയാണ്. പുതിയ വേജ് കോഡും ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കിയേക്കും. ഈ സാഹചര്യത്തില്‍ ശമ്പളവരുമാനക്കാര്‍ക്കുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ ഇവയാണ്.

അടിസ്ഥാന ശമ്പളം

ശമ്പളം പുനഃക്രമീകരിക്കപ്പെടും. പുതിയ ചട്ടമനുസരിച്ച് സി ടി സി (കോസ്റ്റ് ടു ദ കമ്പനി- ഒരു ജീവനക്കാരന് വേണ്ടി കമ്പനി ചെലവാക്കുന്ന ആകെ തുക) യുടെ 50 ശതമാനം വരണം അടിസ്ഥാന ശമ്പളം. 50 ശതമാനത്തില്‍ കൂടാം പക്ഷെ, കുറയരുത്. ഇപ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്ന ശമ്പള ബില്ലില്‍ ബേസിക് പേ കാണിച്ചിരിക്കുന്നത് സി ടി സി യുടെ 50 ശതമാനത്തില്‍ താഴെയാണെങ്കില്‍ അതില്‍ മാറ്റമുണ്ടാകും.

പി എഫ് വിഹിതം കൂടും

ശമ്പള ബില്ലില്‍ അടിസ്ഥാന ശമ്പളം സി ടി സി യുടെ 50 ശതമാനമാകുന്നതോടെ സ്വാഭാവികമായും ഒരാളുടെ പി എഫ് വിഹിതത്തിലും വര്‍ധന ഉണ്ടാകും. കാരണം അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം പി എഫിലേക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ഉദാഹരണത്തിന് 80,000 രൂപ സി ടി സി യുള്ള ആള്‍ക്ക് അടിസ്ഥാന ശമ്പളം കുറഞ്ഞത് 40,000 രൂപയായി ഉയരും. ഇതിന്റെ 12 ശതമാനം അതായിത് 4,800 രൂപ പി എഫിലേക്ക് പോകും.

അലവന്‍സുകള്‍ 50 ശതമാനം

പുതിയ തൊഴില്‍ നിയമമനുസരിച്ച് ആകെ അലവന്‍സുകള്‍ പരമാവധി ശമ്പളത്തിന്റെ 50 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. ഡി എ,വാടക, യാത്ര ബത്ത തുടങ്ങിയവയെല്ലാം ഇതിനകത്ത് വരും.

ഗ്രാറ്റുവിറ്റി ചട്ടം

പുതിയ തൊഴില്‍ നിയമത്തില്‍ ഗ്രാറ്റുവിറ്റി ചട്ടങ്ങളിലും മാറ്റമുണ്ട്. നിലവില്‍ നിങ്ങളുടെ ഗ്രാറ്റുവിറ്റി തുക പിന്‍വലിക്കണമെങ്കില്‍ അതേ സ്ഥാപനത്തില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷം ജോലി ചെയ്തിരിക്കണമായിരുന്നു. എന്നാല്‍ പുതിയ ചട്ടമനുസരിച്ച് ഗ്രാറ്റ്വിറ്റി പിന്‍വലിക്കാന്‍ ആ സ്ഥാപനത്തില്‍ ഒരു വര്‍ഷം ജോലി ചെയ്താല്‍ മതിയാകും. 75 കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാരെ റിട്ടേണ്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു.

English Summary:Changes in Your Income from April 1

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA