അഞ്ചാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല
Mail This Article
×
സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാമത്തെ ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4200 രൂപയും പവന് 33,600 ആണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 72 രൂപ. സ്വർണം ഗ്രാമിന് മാർച്ച് 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. കുറഞ്ഞ വില മാർച്ച് 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്. മാര്‍ച്ചിൽ ഇതുവരെ പവന് 840 രൂപയാണ് കുറഞ്ഞത്.രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണം ഔൺസിന് 1,730.82 ഡോളറായി. രാജ്യാന്തര സ്വർണ വില ഔൺസിന് 1730 ഡോളറിന് മുകളിൽ ക്രമപ്പെടുന്നത് അടുത്ത കുതിപ്പിനാധാരമായേക്കാം എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
English Summery: Gold Price Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.