ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. അഞ്ചു ദിവസത്തെ ഇടിവിന് ശേഷം വ്യാഴാഴ്ച വില വർധിച്ചതിനു ശേഷമാണ് വെള്ളിയാഴ്ച സ്വർണ വില കുറഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4210 രൂപയും പവന് 33,680 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണം ഗ്രാമിന് മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്. ഫെബ്രുവരി മാസത്തിൽ മാത്രം സ്വർണത്തിനുണ്ടായ വിലയിടിവ് പവന് 2640 രൂപയായിരുന്നെങ്കിൽ ഈ മാസം ഇതു വരെ വിലയിൽ കുറവുണ്ടായത് 720 രൂപയാണ്. രാജ്യാന്തര വിപണിയിൽ യുഎസ് ട്രഷറി വരുമാനം കുതിച്ചുയരുന്നതും ഡോളറിന്റെ തിരിച്ചുവരവും മൂലം വെള്ളിയാഴ്ച സ്വർണ്ണവും വെള്ളിയും ഫ്യൂച്ചർ വില കുറഞ്ഞു. എംസിഎക്‌സിന്റെ സ്വർണ്ണ ഫ്യൂച്ചർ 0.06 ശതമാനം അഥവാ 27 രൂപ കുറഞ്ഞ് 10 ഗ്രാമിന് 44,924 രൂപയായി. രാജ്യാന്തര സ്‌പോട്ട് സ്വർണം 0.5 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,728.63 ഡോളറിലെത്തി. രാജ്യാന്തര സ്വർണവില  1700 ഡോളറിനും 1800 ഡോളറിനുമിടയിൽ ക്രമപെട്ടേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com