ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4205 രൂപയും പവന് 33,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് 72 രൂപ. ഒരു പവൻ സ്വര്‍ണത്തിന് 33,800 രൂപയും ഒരു ഗ്രാമിന് 4,225 രൂപയുമായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. സ്വർണം ഗ്രാമിന് മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്. രാജ്യാന്തര വിപണിയിൽ 1750 ഡോളറിനടുത്ത് ക്രമപ്പെട്ട  സ്വർണവില ബോണ്ട്  വരുമാനത്തിനനുസരിച്ചും വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് അനുസരിച്ചു മുന്നേറ്റം നേടിയേക്കാം. സ്വർണം  ദീർഘകാല  നിക്ഷേപത്തിന്  പരിഗണിക്കാവുന്ന അവസരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com