ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4190  രൂപയും പവന് 33,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് 72 രൂപ. സ്വർണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും തിങ്കളാഴ്ച കുറഞ്ഞിരുന്നു.മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വില. കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്.

അതേ സമയം രാജ്യാന്തര വിപണിയിൽ സ്വർണ വില ചൊവ്വാഴ്ച ഔൺസിന് 0.30 ശതമാനം ഇടിഞ്ഞ് 1,734.10 ഡോളറിലെത്തി. കഴിഞ്ഞ 30 ദിവസങ്ങളിൽ സ്വർണത്തിന്റെ പ്രകടനം 2.83 ശതമാനം ഇടിഞ്ഞു.സ്വർണം അടുത്ത കുതിപ്പിനായി ക്രമപ്പെടുകയാണെന്ന് വിലയിരുത്തപ്പെടുന്നു.  1780 ഡോളറിലാണ് സ്വർണത്തിന്റെ  അടുത്ത  പ്രതിരോധനില എന്നാണ് കണക്കാക്കുന്നത്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com