പൊതുമേഖല കമ്പനി ഓഹരികൾ പ്രിയപ്പെട്ടതാകുന്നതെന്തു കൊണ്ട്

HIGHLIGHTS
  • ഓഹരികളുടെ വില ഗണ്യമായി ഉയർന്നിട്ടുണ്ട്
Grow
SHARE

പൊതുമേഖല കമ്പനികളിലെ ഓഹരികൾ ഇപ്പോൾ നിക്ഷേപകർക്ക് വളരെ പ്രിയപ്പെട്ടതാണ്.  കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഓഹരി ഉടമകൾക്ക് കൂടുതൽ ലാഭവിഹിതം നൽകിത്തുടങ്ങിയതാണ് പൊതു മേഖലാ കമ്പനികളി (PSU) ലെ ഓഹരി നിക്ഷേപത്തെ ആകർഷകമാക്കുന്നത്. ലാഭവിഹിതം വർദ്ധിപ്പിക്കുന്നതിനൊപ്പം അത് മൂന്നു മാസം കൂടുമ്പോൾ നൽകണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട് .ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് അസറ്റ് മാനേജ്മെൻറ് ആണ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് ഇത്തരമൊരു നിർദ്ദേശം നൽകിയിരുന്നത് .

ഓഹരിയൊന്നിന് പത്തു രൂപയിലധികം ലാഭവിഹിതം നൽകുന്ന കമ്പനികളോടാണ് പാദ വാർഷികമായി വിതരണം ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയായിരുന്നു നിർദ്ദേശങ്ങളുടെ ലക്ഷ്യമെങ്കിലും പൊതുമേഖലാ കമ്പനികളിലെ ഓഹരികളിലേക്ക് നിക്ഷേപകരെ ആകർഷിക്കാനും ഈ തീരുമാനം സഹായകമായി .ഓഹരി വിപണിയിൽ ഇത്തരം  ഓഹരികളുടെ വില ഗണ്യമായി ഉയർന്നിട്ടുണ്ട് .

 ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനികൾ

ബിപിസിഎൽ (50%), ബിഇഎൽ(140 %) ഐഒസി (30%), ഗെയ്ൽ (25%), നാൽകോ (40%), എൻഎംഡിസി (77.6%), പവർ ഫിനാൻസ് (80% ) എന്നിവ ഈയിടെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനികളാണ് .ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുത്തനെ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇത്തരം ഉയർന്ന ഡിവിഡൻറ് യീൽഡ് തരുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നത് നന്നായിരിക്കും

 ആദായനികുതി ബാധകം

നേരത്തെ ഓഹരികളുടെ ലാഭവിഹിതം നികുതി മുക്തമായിരുന്നുവെങ്കിലും ഇപ്പോൾ  വരുമാനത്തിൽ ഉൾപ്പെടുത്തി നികുതി സ്ലാബ് അനുസരിച്ച് നികുതി നൽകേണ്ടി വരും .എങ്കിലും ഉയർന്ന ലാഭവിഹിതവും മൂലധന വർദ്ധനവും പരിഗണിക്കുമ്പോൾ പൊതുമേഖലാ ഓഹരികളിലെ നിക്ഷേപം സാധാരണക്കാർക്ക് അനുയോജ്യമാണ് .ഇത്തരം ഓഹരികൾ കണ്ടെത്തി സ്വന്തം തീരുമാനത്തിനുസരിച്ച് നിക്ഷേപം നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.

English Summary : PSU Shares are Favorit for Share Holders

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA