ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല.ഗ്രാമിന് 4190 രൂപയിലും പവന് 33,520 രൂപയിലുമാണ് ബുധനാഴ്ച  വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് 72 രൂപ.മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്. എം‌സി‌എക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ ഇന്ന് 10 ഗ്രാമിന് 0.4 ശതമാനം ഉയർന്ന് 44,835 ഡോളറിലെത്തി. സ്‌പോട്ട് സ്വർണം ഔൺസിന് 0.3 ശതമാനം ഉയർന്ന് 1,731.75 ഡോളറിലെത്തി. രാജ്യാന്തര വിപണിയിൽ യുഎസ് ബോണ്ട് വരുമാനം കുറയുകയും ലോകത്തിന്റെ ചില ഭാഗങ്ങളിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുകയും ചെയ്യുന്നതിനിടയിലും സ്വർണം ആകർഷക വസ്തുവായി നില കൊള്ളുന്നു. സ്വർണത്തിലെ ഓരോ താഴ്ചയും നിക്ഷേപത്തിനുള്ള അവസരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

English Summary: Gold Price Today in Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com