ADVERTISEMENT

 ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും വർധനവ് ആണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,200 രൂപയ്ക്കും പവന് 33,600 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് 72 രൂപ. സ്വർണം ഗ്രാമിന് 4190 രൂപയിലും പവന് 33,520 രൂപയിലുമാണ് ബുധനാഴ്ച  വ്യാപാരം അവസാനിച്ചത്.സ്വർണം ഗ്രാമിന് മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയും. രാജ്യാന്തര വിപണിയിലും സ്വർണ നിരക്ക് 0.11 ശതമാനം ഉയർന്ന് ഔൺസിന് 1,736.20 ഡോളറായി. അതേ സമയം കഴിഞ്ഞ 30 ദിവസങ്ങളിൽ അതിന്റെ പ്രകടനം ഏകദേശം 4.10 ശതമാനം കുറഞ്ഞു. രാജ്യാന്തര തലത്തിൽ ഓഹരി വിപണിയിൽ നില നിൽക്കുന്ന ആശങ്കയും അനിശ്ചിതത്വവും സ്വർണത്തിന് അനുകൂലമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സ്വർണത്തിലെ തിരുത്തലുകളോരോന്നും നിക്ഷേപകർക്ക് ഇപ്പോൾ ഉപയോഗപ്പെടുത്താമെന്നും വിദഗ്ധരുടെ അഭിപ്രായം.

English Summary :Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com