സംസ്ഥാനത്ത് സ്വർണ വില പിന്നെയും ഇടിഞ്ഞു

HIGHLIGHTS
  • ഗ്രാമിന് 30 രൂപ കുറഞ്ഞ് 4170 രൂപയായി
gold-2
SHARE

സംസ്ഥാനത്ത് സ്വർണ വിലയിലെ ഇടിവ് തുടരുന്നു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4170 രൂപയും പവന് 240 രൂപ കുറഞ്ഞ് 33,360 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. ഇന്നലെ ഗ്രാമിന് 4200 രൂപയും പവന് 33,600 രൂപയുമായിരുന്ന സ്ഥാനത്താണ് വില ഇടിഞ്ഞത്. മാർച്ചിൽ സ്വർണ  വിലയിൽ കനത്ത ചാഞ്ചാട്ടമാണ് ഇതുവരെയുള്ളത്. മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ  34400 രൂപയാണ് ഈ മാസത്തെ ഉയർന്ന വില. മാർച്ച് അഞ്ചിന് 33160 രൂപ എന്ന കുറഞ്ഞ വിലയും രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില ഇനിയും കുറയാനുള്ള സാധ്യത വിദഗ്ധർ വിലയിരുത്തുന്നുണ്ട്.

English Summary: Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA