ADVERTISEMENT

കോവിഡ് പ്രതിസന്ധിയിൽ സ്വർണം വിറ്റ് അത്യാവശ്യങ്ങൾ നടത്തിയവർ ധാരാളമാണ്. പക്ഷേ, ഇങ്ങനെ സ്വര്‍ണം വിറ്റ് ലഭിച്ച തുകയ്ക്ക് ആദായനികുതി ബാധ്യതയുണ്ടെന്നറിഞ്ഞതോടെ പലരും ആശങ്കയിലാണ്. അത്യാവശ്യത്തിന് കൈവശമുള്ള കുറച്ചു സ്വ‍ർണം വിറ്റാലും നികുതി നൽകേണ്ടി വരുമോ?

ലാഭം ഉണ്ടോ, നികുതിയും ഉണ്ട് 

സ്വര്‍ണം വിറ്റ ഇടപാടില്‍ ലാഭം ഉണ്ടെങ്കില്‍ അതിനു തീര്‍ച്ചയായും നികുതി കൊടുക്കണം. ആദായനികുതി നിയമത്തിലെ മൂലധന നേട്ടം (Capital Gain) എന്ന വിഭാഗത്തിലാണ് ഈ ലാഭം ഉള്‍പ്പെടുക.

ലാഭം രണ്ടര ലക്ഷത്തിൽ താഴെയാണെങ്കിൽ 

എന്നാൽ സ്വർണം വിറ്റപ്പോൾ രണ്ടര ലക്ഷം രൂപയിൽ താഴെ ലാഭം കിട്ടിയ ഒരാൾക്ക് മറ്റു വരുമാനം ഒന്നുമില്ലെങ്കിൽ, ആദായനികുതി ഈടാക്കാൻ സാധ്യതയില്ല. കാരണം, അടിസ്ഥാന ഇളവിന് ഉള്ളിലാണ് മൂലധനനേട്ടം. എന്നാൽ സ്വർണം വിറ്റത് ഇന്ത്യയിലെ താമസക്കാരനാകണം എന്ന നിബന്ധനയുണ്ട്. എൻആർഐ ആണെങ്കിൽ നികുതിബാധ്യത വരും.

English Summary : Gold and Income Tax Liability

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com