ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു.ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞു 4135 രൂപയും പവന് 280 രൂപ കുറഞ്ഞു 33,080 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു മുൻപ് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മാർച്ച്‌ 5 ലെ 33,160 രൂപ ആയിരുന്നു. ഇന്നലെ ഗ്രാമിന്  20 രൂപ കുറഞ്ഞു 4170 രൂപയും പവന് 160 രൂപ കുറഞ്ഞു 33,360 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്വർണം ഗ്രാമിന് മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. രാജ്യാന്തര വിപണിയിൽ ഫെബ്രുവരിയിൽ സ്വർണ വില പുതിയ ഉയരത്തിലെത്തിയെങ്കിലും ഈ മാസത്തിൽ സ്വർണ വില താഴ്‌ന്ന പ്രവണതയിലാണ്. ഹോളിക്ക് ശേഷം ഇന്ത്യയിൽ സ്വർണ വില ഇടിഞ്ഞു. എം‌സി‌എക്‌സിൽ സ്വർണ നിരക്ക്  230 രൂപ കുറഞ്ഞു  45,490 രൂപ  ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലും സ്വർണ നിരക്ക് ഇടിഞ്ഞു. സ്വർണ വില ഔൺസിന് 1700 ഡോളറിനും 1750 ഡോളറിനുമിടയിൽ ക്രമപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com