പാനും ആധാറും ലിങ്ക് ചെയ്യാനുള്ള സമയപരിധി മൂന്നു മാസത്തേക്ക് നീട്ടി

Aadhar-Pan
SHARE

പാനും ആധാറും ലിങ്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ മൂന്നു മാസത്തേക്ക് നീട്ടി. മാർച്ച് 31ന് അവസാനിക്കാനിരുന്ന കാലാവധി ജൂൺ 30 വരെ നീട്ടിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. കോവിഡ് മൂലമുളള ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനം.  

പാനും ആധാറും തമ്മില്‍ ലിങ്ക് ചെയ്തില്ലെങ്കിൽ പല വിധ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നതിനാൽ ആശങ്ക നിലനിന്നിരുന്നു. പാന്‍ പ്രവര്‍ത്തന രഹിതമാകും. കനത്ത പിഴ  നല്‍കേണ്ടി വരും. അതിലുപരി പാന്‍ നിര്‍ബന്ധമായ വിവിധ പണമിടപാടുകള്‍  നടത്താനാകാതെ വരും തുടങ്ങി വിവിധ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ആദായ നികുതി വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ മൂലം പാനും ആധാറും ലിങ്ക് ചെയ്യാൻ കഴിയുന്നില്ലെന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. സമയപരിധി നീട്ടാനുള്ള തീരുമാനത്തിന് ഇതും കാരണമായതായാണ് സൂചന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA