250 കോടി രൂപയുടെ കടപ്പത്രവുമായി മുത്തൂറ്റ് മിനി

HIGHLIGHTS
  • ഇഷ്യൂ ഏപ്രില്‍ 23-ന് അവസാനിക്കും
Balance-sheet
SHARE

സ്വര്‍ണ്ണ വായ്പാ മേഖലയിലെ നിക്ഷേപം സ്വീകരിക്കാത്ത എന്‍ബിഎഫ്സിയായ മുത്തൂറ്റ് മിനി ഫിനാന്‍സേഴ്സ് ലിമിറ്റഡ് (എംഎംഎഫ്എല്‍)  1000 രൂപ മുഖവിലയുള്ള സെക്യൂര്‍ഡ്, നോണ്‍ സെക്യൂര്‍ഡ് ഡിബഞ്ചറുകളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യൂ തുടങ്ങി.

14-മത് എന്‍സിഡി ഇഷ്യുവിലൂടെ ആകെ 125 കോടി രൂപയാണ് സമാഹരിക്കുന്നത്. 125 കോടി രൂപയുടെ അധിക സമാഹരണ ഓപ്ഷന്‍ ഉള്‍പ്പെടെ മൊത്തം 250 കോടി രൂപ വരെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. 14ാമത് എന്‍സിഡി ഇഷ്യൂവില്‍ എന്‍സിഡികളുടെ സബ്സ്ക്രിപ്ഷനായി വിവിധ ഓപ്ഷനുകളിലായി പ്രതിവര്‍ഷം 9.00% മുതല്‍ 10.25% വരെയുള്ള കൂപ്പണ്‍ നിരക്കുകളില്‍ വരുമാനം വാഗ്ദാനം ചെയ്യുന്നു. ഇഷ്യൂ ഏപ്രില്‍ 23-ന് അവസാനിക്കും. നേരത്തേ അവസാനിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.

ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുക, വായ്പാ ധനസഹായ വിതരണം, കമ്പനി കടം എടുത്തിട്ടുള്ള മുതലിന്‍റെയും പലിശയുടെയും തിരിച്ചടവ്/മുൻകൂർ തിരിച്ചടവ് എന്നിവയ്ക്കായി വിനിയോഗിക്കും. എന്‍സിഡി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുന്നതാണ്.

English Summary : Mini Muthoott NCD Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA