പാനും ആധാറും ലിങ്ക് ചെയ്തില്ലേ? പല പണമിടപാടുകളും മുടങ്ങിയേക്കും

HIGHLIGHTS
  • പാന്‍ നിര്‍ബന്ധമായ വിവിധ പണമിടപാടുകള്‍ നടത്താനാകില്ല
aadhaar
SHARE

പാനും ആധാറും ലിങ്ക് ചെയ്യാനുള്ള സമയപരിധി മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കും. അതുകൊണ്ട് ഉടന്‍ തന്നെ ലിങ്ക് ചെയ്യുക. ഇല്ലെങ്കില്‍ പല വിധ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.

നിങ്ങളുടെ പാന്‍ പ്രവര്‍ത്തന രഹിതമാകും. കനത്ത പിഴ  നല്‍കേണ്ടി വരും. അതിലുപരി പാന്‍ നിര്‍ബന്ധമായ വിവിധ പണമിടപാടുകള്‍  നിങ്ങള്‍ക്ക് നടത്താനാകാതെ വരും.

∙സ്രോതസില്‍ നിന്നും ഇന്‍കം ടാക്‌സ് പിടിക്കുന്ന ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ 30% നിരക്കില്‍ നികുതി ഈടാക്കും. 

∙നിങ്ങള്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുമാകില്ല.

∙പുതിയ ബിസിനസ് തുടങ്ങാന്‍ ആകില്ല.

∙അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള ഭുമി ഇടപാടുകള്‍ നടത്താനാകില്ല.

∙ഇരു ചക്രവാഹനം ഒഴിച്ചുള്ള വാഹനങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ സാധ്യമാകില്ല.

∙25,000 രൂപയില്‍ കൂടുതലുള്ള ഹോട്ടല്‍, റസ്‌റ്റോറന്‌റ് ബില്ലുകള്‍ അടയക്കാന്‍ പറ്റില്ല. 

∙വിദേശ യാത്രയുമായി ബന്ധപ്പെട്ട്് 25,000 രൂപയില്‍ കൂടുതലുള്ള ഇടപാടുകളൊന്നും പറ്റില്ല.

∙50,000 രൂപയില്‍ കൂടുതല്‍ ബാങ്ക് നിക്ഷേപം നടത്താനോ ബോണ്ടുകള്‍ വാങ്ങാനോ ഇന്‍ഷുറൻസ് പോളിസികള്‍ വാങ്ങാനോ പറ്റില്ല.

∙ഒരു തരത്തിലുമുള്ള മ്യുച്വല്‍ ഫണ്ട് നിക്‌ഷേപവും  സാധ്യമല്ലാതാകും.

∙അഞ്ചു ലക്ഷത്തിനു മുകളില്‍ സ്വര്‍ണം വാങ്ങാനോ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് പണം അയക്കാനോ സാധ്യമല്ല

English Summary: Link Your Pan and AAdhaar Today otherwise You can't do Transactions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA