സംസ്ഥാനത്ത് സ്വർണ വില വർധിച്ചു

Gold-ornament
SHARE

പുതിയ മാസത്തിന്റെ തുടക്കത്തിൽ പ്രതീക്ഷ ഉണർത്തി സംസ്ഥാനത്തെ സ്വർണ വിപണി. തുടർച്ചയായി ഇടിഞ്ഞു നിന്ന സ്വർണ വില വ്യാഴാഴ്ച വർധിച്ചു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4165 രൂപയും പവന്  33,320 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച റെക്കോർഡ് ഇടിവിലായിരുന്നു സ്വർണ വില. ഗ്രാമിന് 4110 രൂപയിലും  പവന്  32,880 രൂപയിലുമാണ് വ്യാപാരം നടന്നത്.

രാജ്യാന്തര  വിപണിയിൽ സ്വർണ വില 0.28 ശതമാനം ഉയർന്ന് ഔൺസിന് 1,713.50 യുഎസ് ഡോളറിലെത്തി.എന്നിരുന്നാലും, കഴിഞ്ഞ 30 ദിവസങ്ങളിൽ, മഞ്ഞ ലോഹത്തിന്റെ പ്രകടനം 0.66 ശതമാനം കുറഞ്ഞു, ഇത് 11.30 യുഎസ് ഡോളറിന് തുല്യമാണ്.ബോണ്ട് യീൽഡിന്റെ  ഉയർച്ചക്കിടയിലും, ഓഹരി  വിപണിയുടെ  ഇന്നലത്തെ അനിശ്ചിതത്വം സ്വർണത്തിന് നേട്ടം നൽകി.

English Summary: Gold Rate Increased In Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA