ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ബുധനാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4265 രൂപയ്ക്കും പവന് 34,120 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.വെള്ളി ഗ്രാമിന് 70 രൂപ. തുടർച്ചയായ ദിവസങ്ങളിൽ ഒരേ വില തുടർന്ന ശേഷം ചൊവ്വാഴ്ച സ്വർണ വില വർധിച്ചിരുന്നു.ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 4240 രൂപയും പവന് 33,920 രൂപയും ആയിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ എംസിഎക്‌സിന്റെ സ്വർണ്ണ ഫ്യൂച്ചർ 10 ഗ്രാമിന് 0.31 ശതമാനം അഥവാ 144 രൂപ കുറഞ്ഞ് 45,775 രൂപയായി. സ്‌പോട്ട് ഗോൾഡ് 0.12 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,739.46 ഡോളറിലെത്തി.ഗോൾഡ് ഫ്യൂച്ചേഴ്സ് 0.1 ശതമാനം ഇടിഞ്ഞ് 1,740.90 ഡോളറാണ് സ്വർണം ഒരു V- ഷേപ്ഡ് റിക്കവറി നേടി മുന്നേറ്റ  സാധ്യത  വർദ്ധിപ്പിച്ചുവെന്നു വിദഗ്ധർ. സ്വർണത്തിന് രാജ്യാന്തര വിപണിയിലെ അടുത്ത ലക്‌ഷ്യം 1760 ഡോളറാണ്. 1740 നിരക്കിൽ പിടിച്ചു നിൽക്കാനായാൽ  1800 ഡോളർ വരെയുള്ള റാലിക്കും വിപണിയിൽ സാധ്യതയേറെയാണ് എന്നും  വിദഗ്ദർ അഭിപ്രായപ്പെടുന്നു.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com