ആർ ബി ഐ നയപ്രഖ്യാപനത്തിനായി കാതോർത്ത് വിപണി

HIGHLIGHTS
  • എച്ഡിഎഫ്സി ബാങ്ക്, ശോഭ ഡെവലപ്പേഴ്‌സ്, അദാനി പോർട്സ്, ജിൻഡാൽ സ്റ്റീൽ, യെസ് ബാങ്ക് , ബാങ്ക് ഓഫ് ഇന്ത്യ , എയർടെൽ, സെയിൽ, ടാറ്റ സ്റ്റീൽ, ടാറ്റസ്റ്റീൽ ലോങ്ങ് പ്രോഡക്ട്, ഇർകോൺ, പഞ്ചാബ് കെമിക്കൽസ് & ക്രോപ് പ്രൊട്ടക്ഷൻ, ഐഡിയ, റിലയൻസ് മുതലായവ ശ്രദ്ധിക്കുക
1200-rbi-india
SHARE

ഇന്ത്യൻ വിപണി  ഇന്ന് ഒരു ഫ്ലാറ്റ് ഓപ്പണിങായിരിക്കും. തുടർന്ന് ആർബിഐയുടെ നയപ്രഖ്യാപനം ഇന്ന് ഇന്ത്യൻ വിപണിയുടെ ഗതി  നിർണയിക്കും. അമേരിക്കൻ സൂചികകൾ നേട്ടവും നഷ്ടവുമില്ലാതെ അവസാനിച്ചപ്പോൾ ഏഷ്യൻ വിപണികളും ഫ്ലാറ്റ് ഓപ്പണിങ്ങിലാണ്. ഐ എം എഫ്  ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വർഷത്തെ  ജി ഡി പി  വളർച്ച 11 .5 % ൽ നിന്നും ,12.5% ആയി ഉയർത്തിയതു ഇന്ത്യൻ വിപണിക്ക് മികച്ച അടിത്തറ  നൽകും.

നിഫ്റ്റി 

ഇന്നലെ14683 പോയിന്റിൽ  വ്യാപാരം അവസാനിപ്പിച്ച  നിഫ്റ്റിക്ക്  ഇന്ന് 14700 പോയിന്റിന്  മുകളിൽ ക്രമപ്പെട്ടാൽ 14860 വരെ  സഞ്ചാര  സാധ്യതയുണ്ട്. 14900 പോയിന്റ്  തന്നെയാവും നിഫ്റ്റിയുടെ ഇന്നത്തെയും  പ്രധാന കടമ്പ. ഒരു മികച്ച  ആർബിഐ പോളിസി  പ്രഖ്യാപനം  നിഫ്റ്റിയെ  15000 പോയിന്റിലേക്കടുപ്പിച്ചേക്കാം. എന്നാൽ  ഒരു മോശം നയപ്രഖ്യാപനം വിപണിക്ക് തിരുത്തലും നൽകിയേക്കും.14600 പോയിന്റിലും, 14470 പോയിന്റിലും നിഫ്റ്റി  ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു.  

ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾ ആർബിഐ നയപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  പ്രത്യേകം  ശ്രദ്ധിക്കുക. മെറ്റൽ, എഫ്എംസിജി, ഐടി, പൊതുമേഖലകൾ നേട്ടമുണ്ടാക്കിയേക്കാം. എച്ഡിഎഫ്സി  ബാങ്ക്,  ശോഭ  ഡെവലപ്പേഴ്‌സ്, അദാനി  പോർട്സ്, ജിൻഡാൽ സ്റ്റീൽ, യെസ് ബാങ്ക് , ബാങ്ക് ഓഫ് ഇന്ത്യ , എയർടെൽ, സെയിൽ, ടാറ്റ സ്റ്റീൽ, ടാറ്റസ്റ്റീൽ  ലോങ്ങ് പ്രോഡക്ട്,  ഇർകോൺ, പഞ്ചാബ്  കെമിക്കൽസ് & ക്രോപ് പ്രൊട്ടക്ഷൻ, ഐഡിയ, റിലയൻസ്  മുതലായ  ഓഹരികളും  ഇന്ന്  ശ്രദ്ധിക്കുക..  

ആർബിഐയുടെ  വായ്പാനയം 

ആർബിഐ ഇന്ന് പത്തു മണിയോടെ  പ്രഖ്യാപിക്കുന്ന  പുതിയ വായ്പ നയത്തിൽ  നിരക്കുകളും, നയങ്ങളും  മാറ്റമില്ലാതെ തുടരാനാണ്  സാധ്യത. എങ്കിലും  കോവിഡിന്റെ   രണ്ടാം   വരവ്  കണക്കിലെടുത്ത്  ജി ഡി പി - പണപ്പെരുപ്പ  അനുമാനങ്ങളിലും  മറ്റും ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ വിപണിക്ക്   നിർണായകമാകും. ആർ ബി ഐ യ്ക്ക്  നേരത്തെയുള്ള പ്രഖ്യാപനങ്ങളിൽ നിന്ന് പിന്നോട്ട് പോകേണ്ടി വന്നാൽ  ബാങ്കിങ്, ഓട്ടോ, റിയൽറ്റി  മേഖലകളിൽ വൻ  തിരുത്തൽ  നടന്നേക്കാം.

ഐ പി ഓ 

ഇന്ന് ബാർബെക്യു നേഷൻ ലിസ്റ്റ്  ചെയ്യുന്നത്  ശ്രദ്ധിക്കുക. 500 രൂപക്ക് ഓഹരി വിറ്റ  റെസ്റ്റോറന്റ്  കമ്പനി ദീർഘകാല  നിക്ഷേപത്തിന്  പരിഗണിക്കാം. 

ലോധ  ഡെവലപ്പേഴ്‌സിന്റെ ഐപിഓ ഇന്നാരംഭിക്കുന്നു. 483-486 രൂപ നിരക്കിൽ 2500 കോടി രൂപ സമാഹരിക്കുന്നത് കമ്പനിയുടെ ഉയർന്ന  ഡെബ്റ്റ്-ഇക്വിറ്റി  റേഷ്യോ  പരിഹരിക്കുന്നതിന്  സഹായകമാകും. 

സ്വർണം, ക്രൂഡ്

വിപണിയുടെ  പ്രതീക്ഷക്കനുസരിച്ചുള്ള  എണ്ണ ഉപഭോഗം  ഇനിയും  നടന്നു  തുടങ്ങാത്തതും,  ഇറാന്റെ  രാജ്യാന്തര  എണ്ണവിപണിയിലേക്കുള്ള തിരിച്ചുവരവും എണ്ണയുടെ വില വീഴ്ചക്ക് കാരണമായേക്കാമെന്ന്  വിപണി കരുതുന്നു. എണ്ണവില   കുറയുന്നത്  ഇന്ത്യൻ  വിപണിക്ക്  അനുകൂലമാണ്.

സ്വർണം ഒരു V- ഷേപ്ഡ് റിക്കവറി നേടി മുന്നേറ്റ  സാധ്യത  വർദ്ധിപ്പിച്ചത് ശ്രദ്ധിക്കുക. സ്വർണത്തിന്  അടുത്ത ലക്‌ഷ്യം 1760 ഡോളറാണ്. 1740 നിരക്കിൽ പിടിച്ചു നിൽക്കാനായാൽ  1800 ഡോളർ വരെയുള്ള  റാലിക്കും വിപണിയിൽ  സാധ്യതയേറെയാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA