ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. നാല് ദിവസമായി വർധിച്ചു നിന്ന വിലയിലാണ് ശനിയാഴ്ച ഇടിവുണ്ടായത്. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4340 രൂപയിലും  പവന് 34,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4350 രൂപയിലും  പവന് 34,800 രൂപയിലും ആണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.തുടർച്ചയായ ദിവസങ്ങളിൽ ഒരേ വില തുടർന്ന ശേഷം ചൊവ്വാഴ്ച സ്വർണ  വില വർധിച്ചിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 4240 രൂപയും പവന് 33,920 രൂപയും ആയിരുന്നു ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളിൽ ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് ഉയർന്നത്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com