ADVERTISEMENT

മാർച്ച് മാസത്തെ തുടർച്ചയായ വിലയിടിവിനെ തുടർന്ന് സ്വർണത്തിന് ഏപ്രിലിൽ വില ഉയരുന്ന പ്രവണത തുടരുന്നു. തിങ്കളാഴ്ചയും സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 15 രൂപ വർധിച്ച് 4355 രൂപയും പവന് 120 രൂപ വർധിച്ച് 34,840 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. നാല് ദിവസമായി വർധിച്ചു നിന്ന സ്വർണ  വിലയിൽ  ശനിയാഴ്ച ഇടിവുണ്ടായിരുന്നു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4340 രൂപയിലും പവന് 34,720 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം ആരംഭിച്ചത്. 

സ്വർണത്തിന് മുന്നേറ്റ സാധ്യത സൂചിപ്പിച്ച് കൊണ്ട് രാജ്യാന്തര വിപണിയിൽ ഔൺസിന് 1758 ഡോളർ വരെ കഴിഞ്ഞ മുന്നേറി. പണപ്പെരുപ്പവും, കോവിഡ് വ്യാപനവും  ലോക് ഡൗൺ  വാർത്തകളും മറ്റും ആഗോള ഫണ്ടുകളെ വീണ്ടും സ്വർണത്തിലേക്കു നിക്ഷേപം മാറ്റാൻ പ്രേരിപ്പിക്കുന്നത് സ്വർണ  വില കയറാൻ  കാരണമായേക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com