ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയുടെയും  പവന് 120 രൂപയുടെയും കുറവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4340 രൂപയിലും  പവന് 34,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വർധിച്ചു 4355 രൂപയിലും  പവന് 120 രൂപ വർധിച്ചു 34,840 രൂപയിലുമാണ്  തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.രാജ്യാന്തര വിപണിയിൽ എംസിഎക്‌സിന്റെ സ്വർണ്ണ ഫ്യൂച്ചർ 10 ഗ്രാമിന് 0.11 ശതമാനം അഥവാ 50 രൂപ ഉയർന്ന് 46,469 രൂപയായി.  ആഗോള വിപണിയിൽ കോവിഡ് -19 കേസുകൾ കുത്തനെ ഉയർന്നതിനിടയിലാണ് ചൊവ്വാഴ്ച സ്വർണ ഫ്യൂച്ചർ വ്യാപാരം ഉയർന്നത്. .അതോടൊപ്പം അമേരിക്കയിലെ ട്രഷറി വരുമാനം നേരിയ തോതിൽ ഉയർന്നിട്ടുമുണ്ട്.സ്‌പോട്ട് സ്വർണം 0.3 ശതമാനം ഇടിഞ്ഞ് 1,728.15 ഡോളറിലെത്തി.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com