സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞു

HIGHLIGHTS
  • ഗ്രാമിന് 30 രൂപ ഉയർന്ന് 4370 രൂപയായി
golden
SHARE

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് യഥാക്രമം 4370 രൂപയുംപവന് 34,960 രൂപയും ആണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച സ്വർണത്തിന് 30 രൂപ കൂടി 4380രൂപയും പവന് 35040 രൂപയുമായിരുന്നു ഇത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയായിരുന്നു ഇത് ചൊവ്വാഴ്ച ആകട്ടെ സ്വർണത്തിന് വില ഇടിഞ്ഞിരുന്നു. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും കുറവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരുന്നത്. വിഷു പ്രമാണിച്ച് സംസ്ഥാനത്ത് സ്വർണ വിപണി സജീവമായിരുന്നു എന്ന്  വ്യാപാരികൾ പറഞ്ഞു. അതേ സമയം രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന്  1740  ഡോളർ  നിരക്കിൽ  ക്രമപ്പെട്ടത് അടുത്ത  കുതിപ്പിന് മുന്നോടിയായിട്ടാണെന്ന്  കരുതുന്നതായി വിദഗ്ദർ അഭിപ്രായപ്പെടുന്നു.

English Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA