ഓഹരി വിപണിയിൽ നിന്ന് ആർക്കാണ് നേട്ടമുണ്ടാക്കാനാകുകയെന്ന് ഇന്നറിയാം

HIGHLIGHTS
  • ഏപ്രിൽ 17 ശനിയാഴ്ച വൈകുന്നേരം 6:30 നാണ് പരിപാടി
aim
SHARE

മികച്ച ഓഹരികളെ കണ്ടെത്തുകയും അത്തരം ഓഹരികളിൽ ദീർഘകാലം നിക്ഷേപം നടത്തുകയും ചെയ്യുന്ന നിക്ഷേപകർക്കാണ് ഓഹരി വിപണിയിൽ നിന്ന് വലിയ നേട്ടം ലഭിക്കുക. ഇതേക്കുറിച്ചറിയാൻ മനോരമ സമ്പാദ്യം വായനക്കാർക്കായി ഓഹരി വിപണി റെഗുലേറ്ററായ സെബിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17ശനിയാഴ്ച (ഇന്ന്) ഇന്ത്യൻ സമയം വൈകുന്നേരം 6:30 മണിക്ക് " എങ്ങനെ മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കാം' എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു. സെബിയുടെ ഔദ്യോഗിക ട്രയിനറായ ഡോ. സനേഷ് ചോലക്കാട് നയിക്കുന്ന വെബിനാറിൽ സംശയ നിവാരണത്തിനും അവസരമുണ്ടാകും. വെബിനാറിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങൾ താഴെപ്പറയുന്നവയാണ്. ഓഹരി വ്യാപാരത്തിനായി നല്ല ഓഹരികൾ എങ്ങനെ തിരഞ്ഞെടുക്കാം ? ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന ഘടകങ്ങൾ - ഓഹരി വാങ്ങാനും വിൽക്കാനുമുള്ള ഓർഡറുകൾ എങ്ങനെ നൽകാം ?ഓഹരി വ്യാപാരത്തിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?  ഓഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ?ഓഹരി ഇടപാടിനായി മാർജിൻ ലഭ്യമാക്കുന്നതിന് ഓഹരികൾ പണയപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? സെബി ട്രയിനറായ ഡോ. സനേഷ് ചോലക്കാട് നയിക്കുന്ന ഓൺലൈൻ വെബിനാറിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് : 

Meeting Web- https://sebibcp.webex.com/sebibcp/j.php?MTID=mdf92faa70b3dc7866172c3a81aa5f17e

Meeting number: 184 402 1423      Password: 1234

English Summary Investor Awareness Webinar for Sampadyam Readers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA