ADVERTISEMENT

ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ശേഷം സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4415 രൂപയിലും പവന് 35,320 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് 74 രൂപ. സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത് . ഗ്രാമിന് 4,425 രൂപയും പവന് 35,400 രൂപയുമായിരുന്നു ഇന്നലത്തെ  സ്വർണ വില. സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് പവന് ഏപ്രിൽ 1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം 0.45 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,766.32 ഡോളറിലെത്തി. ഫെബ്രുവരി 25 ന് ശേഷം  ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ തിങ്കളാഴ്ച ഇത് 1,789.77 ഡോളർ ആയിരുന്നു. യുഎസ് സ്വർണ്ണ ഫ്യൂച്ചർ 0.3 ശതമാനം ഇടിഞ്ഞ് 1,766.10 ഡോളറിലെത്തി. അതേ സമയം രാജ്യാന്തര വിപണിയിൽ  കോവിഡ്  ഭീഷണിയുടെ  സാഹചര്യത്തിൽ ഫണ്ടുകൾ  കൂടുതലായി  സ്വർണത്തിൽ  നിക്ഷേപിക്കാനുള്ള സാധ്യത  സ്വർണത്തിന്  ഇനിയും  മുന്നേറ്റ അവസരമൊരുക്കുമെന്ന് വിദഗ്ദർ പറഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com